ന്യൂഡല്‍ഹി : ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. അക്രമരാഷ്ട്രീയത്തിന്റെ ഇരയായി രണ്ട് കാലുകളും ന...
ന്യൂഡല്‍ഹി : ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. അക്രമരാഷ്ട്രീയത്തിന്റെ ഇരയായി രണ്ട് കാലുകളും നഷ്ടപ്പെട്ട സി സദാനന്ദന്‍ സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും പ്രചോദനമാണന്ന് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ പറഞ്ഞു.
സദാനനന്ദനെ എംപിയായി നാമനിര്‍ദ്ദേശം ചെയ്ത സമയത്ത് ചില കോണുകളില്‍ നിന്നും പ്രതിഷേധം എത്തിയിരുന്നെങ്കിലും ഇന്ന് സത്യ പ്രതിജ്ഞ വേളയില്‍ സഭയില്‍ ആരും എതിര്‍ ശബ്ദം ഉയര്‍ത്തിയില്ല. മലയാളത്തിലായിരുന്നു സി. സദാനന്ദന്‍ സത്യവാചകം ചൊല്ലിയത്.
Key Words: C Sadanandan, Rajya Sabha MP
COMMENTS