പറ്റ്ന: ബിഹാറിലെ പറ്റ്നയിൽ ബി ജെ പി നേതാവ് സുരേന്ദ്ര കെവാടിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് വെടിവച്ചു കൊന്നു. ബി ജെ പി കിസാൻ മോർച്ചയുടെ മുൻ...
പറ്റ്ന: ബിഹാറിലെ പറ്റ്നയിൽ ബി ജെ പി നേതാവ് സുരേന്ദ്ര കെവാടിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് വെടിവച്ചു കൊന്നു. ബി ജെ പി കിസാൻ മോർച്ചയുടെ മുൻ ബ്ലോക്ക് പ്രസിഡന്റാണ് സുരേന്ദ്ര കെവാട്.
കൊലപാതകത്തിൽ രൂക്ഷ വിമർശനവുമായി ആർ ജെ ഡി രംഗത്തെത്തി. ബിഹാറിലെ അക്രമങ്ങളിൽ ആരോട് പറയാൻ ആര് കേൾക്കാനെന്ന് തേജസ്വി യാദവ് തുറന്നടിച്ചു. എൻ ഡി എ സർക്കാറിൽ ആരെങ്കലും പറയുന്നത് കേൾക്കാനോ തെറ്റ് സമ്മതിക്കാനോ ഉണ്ടോയെന്നും തേജസ്വി യാദവ് ചോദിച്ചു.
മുഖ്യമന്ത്രിയുടെ ആരോ ഗ്യസ്ഥിതിയെപ്പറ്റിഎല്ലാവർക്കും അറിയാം. എന്നാൽ ഒരു പ്രയോജനവുമില്ലാത്ത രണ്ട് ബി ജെ പി ഉപ മുഖ്യമന്ത്രിമാർ എന്തിനാണവിടെ ഇരിക്കുന്നതെന്നും തേജസ്വി യാദവ് ചോദിച്ചു.
ദിവസങ്ങൾക്ക് മുമ്പ് ബി ജെ പി നേതാവായ വ്യവസായിയും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ മറ്റൊരു പ്രധാന ബി ജെ പി നേതാവ് കൂടി കൊല്ലപ്പെടുന്നത്.
Key Words: BJP Leader Shot Dead, Patna, Bihar.
COMMENTS