AMMA election: Jagadish likely to withdraw
തിരുവനന്തപുരം: താര സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് നടന്‍ ജഗദീഷ് പിന്മാറുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ജഗദീഷ് മോഹന്‍ലാലുമായും മമ്മൂട്ടിയുമായും സംസാരിച്ചതായാണ് സൂചന. മോഹന്‍ലാലും മമ്മൂട്ടിയും സമ്മതിച്ചാല്‍ ജഗദീഷ് പത്രിക പിന്‍വലിക്കും.
അമ്മയുടെ തലപ്പത്ത് വനിത വരട്ടെയെന്ന നിലപാടിലാണ് ജഗദീഷ്. ഈ സാഹചര്യത്തിലാണ് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ജഗദീഷ് ആലോചിക്കുന്നത്. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്റെ സാധ്യതയേറി.
അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് ആറു മത്സരാര്‍ത്ഥികളാണുള്ളത്. ജഗദീഷ്, ശ്വേത മേനോന്‍, രവീന്ദ്രന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് മത്സരാര്‍ത്ഥികള്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ചുപേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും.
Keywords: AMMA, Election, Jagadish, Withdraw
COMMENTS