Action hero Biju -2 issue: case against co-producer Shamnas
കൊച്ചി: ആക്ഷന്‍ ഹീറോ ബിജു -2 എന്ന പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന നടന്‍ നിവിന്‍ പോളിയുടെ പരാതിയില്‍ നിര്‍മ്മാതാവ് പി.എ ഷംനാസിനെതിരെ പൊലീസ് കേസെടുത്തു. സിനിമയുമായി ബന്ധപ്പെട്ട് 2023 - ല്‍ നിര്‍മ്മാതാവ് കൂടിയായ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, പി.എ ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ പൂര്‍ണ അവകാശം നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു.
എന്നാല്‍ ഇത് മറച്ചുവച്ച് നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ഇട്ട് ഷംനാസ് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്റെ പേരിന്റെ അവകാശം സ്വന്തമാക്കുകയായിരുന്നു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം തെളിഞ്ഞതോടെ ഷംനാസിനെതിരെ കേസെടുക്കുകയായിരുന്നു.
ഇതോടെ ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം താനറിയാതെ നിവിന്‍ പോളി മറ്റൊരു കമ്പനിക്ക് നല്‍കിയെന്ന ഷംനാസിന്റെ പരാതിയില്‍ നിവിന്‍ പോളിക്കെതിരെ എടുത്തിരിക്കുന്ന കേസ് റദ്ദാക്കപ്പെട്ടേക്കും.
Keywords: Action hero Biju -2, Title, Case, Co-producer, Nivin Pauli
COMMENTS