തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ വാറ്റു ചാരായവുമായി പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡൻ്റ് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്. ...
തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ വാറ്റു ചാരായവുമായി പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡൻ്റ് രഞ്ജിത് ലാലിനെയാണ് പിടികൂടിയത്. മകളുടെ പിറന്നാൾ ആഘോഷത്തിനുവേണ്ടി സുഹൃത്തുക്കൾക്കായി വാങ്ങിയ ചാരായം എക്സൈസ് പിടികൂടുകയായിരുന്നു.
സംഭവത്തിൽ അഭിലാഷ് എന്നയാളും എക്സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസർ പ്രവീൺ ഐസക്കിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് ഇവർ പിടിയിലായത്.
മൂന്നരലിറ്റർ ചാരായം, അൻപത് ലിറ്റർ വാഷ്, 30 ലിറ്റർ സ്പെന്റ് വാഷ് എന്നിവയാണ് പിടികൂടിയത്. ഇരിങ്ങലിലെ വീടിനു സമീപത്തെ ബന്ധുവീട്ടിൽ വെച്ചാണ് പിടികൂടിയത്.
Key Words: Youth Congress Payyoli President
COMMENTS