Police suspected that lovers killed newborn babies, boyfriend with bones at Purakkad police station, police struggling to unravel the tangle
സ്വന്തം ലേഖകന്‍
തൃശ്ശൂര്‍: തങ്ങള്‍ക്കു ജനിച്ച നവജാത ശിശുക്കളെ പുതുക്കാട് കമിതാക്കള്‍ ചേര്‍ന്ന് കുഴിച്ചിട്ടെന്നും ദോഷം മാറുന്നതിനായി കര്‍മ്മം ചെയ്യാന്‍ അസ്ഥി എടുത്ത സൂക്ഷിച്ചെന്നും വെളിപ്പെടുത്തല്‍. ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍ (26) ആണ് ഇന്നു വെളുപ്പിന് രണ്ടു മണിയോടെ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
വെള്ളികുളങ്ങര നിവാസിയായ 22 കാരിയാണ് കുട്ടികളുടെ അമ്മയെന്നു ഭവിന്‍ പൊലീസിനോടു പറഞ്ഞു. തുടര്‍ന്ന് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.
കൊലപാതകം, മന്ത്രവാദം എന്നിവ സംഭവത്തിനു പിന്നിലുണ്ടോ എന്നു പൊലീസ് അന്വേഷിക്കുകയാണ്. ഏതാണ്ട് മൂന്നു വര്‍ഷത്തിനു ശേഷ യുവാവ് പൊടുന്നനെ പൊലീസിനു മുന്നിലെത്താനുണ്ടായ കാരണവും അന്വേഷിക്കുന്നുണ്ട്.
അസ്ഥികള്‍ യുവാവ് പുതുക്കാട് പൊലീസില്‍ ഏല്‍പ്പിച്ചു. അസ്ഥികള്‍ പരിശോധിക്കണമെന്ന് യുവാവ് പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. യുവതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണോ ഭവിന്‍ അസ്ഥിയുമായി സ്റ്റേഷനില്‍ എത്തിയതെന്നും പൊലീസ് സംശയിക്കുന്നു.
കര്‍മം ചെയ്യാനാണ് അസ്ഥികള്‍ എടുത്തു സൂക്ഷിച്ചതെന്നാണ് ഭവിന്‍ പറയുന്നത്. പ്രസവിച്ചയുടന്‍ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയെന്നാണ് ഭവിന്റെ മൊഴി.
ഫേസ് ബുക്കിലൂടെയാണ് യുവതിയുമായി പരിചയപ്പെട്ടതെന്നും പിന്നീട് അടുപ്പമായി മാറിയെന്നുമാണ് ഭവിന്‍ നല്കിയ മൊഴി. 2001ലായിരുന്നു ആദ്യ പ്രസവം. വീട്ടിലെ ടോയ്‌ലറ്റിലാണ് കുഞ്ഞിനെ പ്രസവിച്ചതെന്നും അപ്പോള്‍ തന്നെ വീട്ടിലെ പറമ്പില്‍ കുട്ടിയെ കുഴിച്ചുമൂടിയെന്നും യുവതി അറിയിച്ചെന്നുമാണ് ഭവിന്‍ പറയുന്നത്. മരണാനന്തര ചടങ്ങുകള്‍ നടത്താനായി അസ്ഥി എടുത്തുവയ്ക്കാന്‍ താന്‍ ആവശ്യപ്പെട്ടതനുസരിച്ച് യുവതി അസ്ഥി എടുത്തു തന്നുവെന്നും ഇയാള്‍ പറയുന്നു.
2024ലായിരുന്നു രണ്ടാമത്തെ പ്രലവം. അന്നു വീട്ടിലെ മുറിക്കുള്ളില്‍ പ്രസവിച്ചുവെന്നാണ് യുവതിയുടെ മൊഴി. ആണ്‍കുട്ടിയായിരുന്നുവെന്നും ജനിച്ച ഉടന്‍ കുട്ടി മരിച്ചുവെന്നുമാണ് യുവതി ഭവിനെ അറിയിച്ചത്. പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി യുവതി ഭവിന്റെ അടുത്തേയ്ക്കു ചെന്നത്രേ. ഈ കുഞ്ഞിന്റെ മൃതദേഹം പുറക്കാട്ട് കുഴിച്ചിട്ടു. പിന്നീട് ഈ കുട്ടിയുടെയും അസ്ഥി വീണ്ടെടുത്തുവെന്നും ഭവിന്‍ പറയുന്നു.
ഇരുവരുടെയും മൊഴികള്‍ പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. യുവതി ആരുമറിയാതെ രണ്ടു പ്രസവം നടത്തിയെന്നു പറയുന്നതു തന്നെ പൊലീസിനു വിശ്വാസമായിട്ടില്ല. കുട്ടികളെ കൊലപ്പെടുത്താന്‍ മറ്റാരെങ്കിലും കൂട്ടുനിന്നോ എന്നതുള്‍പ്പെടെ ഒരുപാടു കാര്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ടെന്നു പൊലീസ് പറഞ്ഞു.
COMMENTS