ന്യൂഡല്‍ഹി : ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദിയിലെ ജലം നല്‍കാത്തതില്‍ ഭീഷണിയുമായി പാക്കിസ്ഥാന്‍. ചൈനയി...
ന്യൂഡല്‍ഹി : ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധു നദിയിലെ ജലം നല്‍കാത്തതില്‍ ഭീഷണിയുമായി പാക്കിസ്ഥാന്‍. ചൈനയില്‍ നിന്നും എത്തുന്ന ബ്രഹ്‌മപുത്ര നദിയിലെ ജലത്തിന്റെ പേരിലാണ് ഭീഷണി. ഈ നദിയില്‍ നിന്നുള്ള ജലം ചൈന തടസ്സപ്പെടുത്തിയാല്‍ എന്ത് സംഭവിക്കും'? എന്നാണ് പാക്കിസ്ഥാന്റെ ചോദ്യം. ഭയം ജനിപ്പിക്കാനുള്ള 'അടിസ്ഥാനരഹിതമായ ശ്രമം' എന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഇതിനോട് പ്രതികരിച്ചത്.
'ഭയത്തോടെയല്ല, വസ്തുതകളോടും ദേശീയ വ്യക്തതയോടും കൂടി നമുക്ക് ഈ മിഥ്യയെ തകര്‍ക്കാം, ബ്രഹ്‌മപുത്ര ഇന്ത്യയില്‍ വളരുന്ന ഒരു നദിയാണെന്നും ചൈനയുടെ നിയന്ത്രനിയന്ത്രണം കാരണം ചുരുങ്ങുന്ന ഒന്നല്ലെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ബ്രഹ്‌മപുത്ര നദിയുടെ മൊത്തം ഒഴുക്കിന്റെ ഏകദേശം 30 മുതല്‍ 35 ശതമാനം വരെ മാത്രമേ ചൈന സംഭാവന ചെയ്യുന്നുള്ളൂവെന്നും ബാക്കിയെല്ലാം മഞ്ഞുപാളികള്‍ ഉരുകുന്നതും ടിബറ്റന്‍ പീഠഭൂമിയിലെ മഴയും മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, നദിയുടെ ശേഷിക്കുന്ന 65 മുതല്‍ 70 ശതമാനം വരെ മണ്‍സൂണ്‍ മഴയിലൂടെയും വടക്കുകിഴക്കന്‍ മേഖലയിലെ നിരവധി പോഷകനദികളില്‍ നിന്നുള്ള ഒഴുക്കിലൂടെയും ഇന്ത്യയ്ക്കുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്നുവെന്നും അദ്ദേഹം പാക്കിസ്ഥാന് മറുപടി നല്‍കി.
key Words: China , Brahmaputra Water, Pakistan Threatens
COMMENTS