തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടര്‍ന്ന് ചികികത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്...
തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടര്‍ന്ന് ചികികത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നടത്തിയ പരിശോധനയില്‍, അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കണ്ടെത്തി.
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല. വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം ഡയാലിസിസ് വീണ്ടും ആരംഭിച്ചു. എന്നിരുന്നാലും, വി.എസ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍, തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിലെ ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് വിഎസിന്റെ ചികിത്സ.
Key Words: VS Achuthanandan, Heart Attack
COMMENTS