Actor Unni Mukundan's former manager Vipin Kumar is spreading falsehoods against actor Unni Mukundan, star organization AMMA has said
കൊച്ചി : നടന്‍ ഉണ്ണി മുകുന്ദനെതിരേ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് താര സംഘടനായ അമ്മ.
ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞുവെന്നാണ് വിപിന്‍ കുമാര്‍ പ്രചരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല. സൗഹൃദത്തിന്റെ പ്രശ്‌നങ്ങളായിരുന്നു ഉണ്ടായത്. ഇക്കാര്യത്തില്‍ ഉണ്ണി മുകുന്ദന്‍ തെറ്റുകാരനാണെന്ന നിഗമനത്തില്‍ സംഘടന എത്തിയിട്ടില്ലെന്നും അമ്മ പ്രതിനിധി ജയന്‍ ചേര്‍ത്തല പറഞ്ഞു.
ക്ഷമാപണങ്ങളോ മാപ്പു പറച്ചിലോ നടന്നിട്ടില്ലെന്ന് ചര്‍ച്ചിയില്‍ സംബന്ധിച്ച ബി. ഉണ്ണി കൃഷ്ണന്‍ പറഞ്ഞിരുന്നു. അതാണ് സത്യമായ കാര്യവും.
ഉണ്ണി മുകുന്ദനും വിപിന്‍ കുമാറും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ നേരത്തേ പറഞ്ഞിരുന്നു. ഇരുവരെയും ഒന്നിച്ചിരുത്തി സംസാരിച്ചു.
നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച രമ്യമായി അവസാനിച്ചെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സംഘടനയ്ക്ക് വിപിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. പൊലീസിന് വിപിന്‍ നല്‍കിയ പരാതിയില്‍ ഫെഫ്ക ഇടപെടില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.
SUMMARY: Actor Unni Mukundan's former manager Vipin Kumar is spreading falsehoods against actor Unni Mukundan, star organization AMMA has said.
COMMENTS