കോഴിക്കോട് : മലാപ്പറമ്പില്‍ പെണ്‍വാണിഭ സംഘം പിടിയിലായ സംഭവത്തില്‍ നടത്തിപ്പുകാരിയുമായി അടുത്ത ബന്ധമുള്ള രണ്ട് പോലീസുകാരെ പ്രതി ചേര്‍ത്തു. പോ...
കോഴിക്കോട് : മലാപ്പറമ്പില്‍ പെണ്‍വാണിഭ സംഘം പിടിയിലായ സംഭവത്തില്‍ നടത്തിപ്പുകാരിയുമായി അടുത്ത ബന്ധമുള്ള രണ്ട് പോലീസുകാരെ പ്രതി ചേര്‍ത്തു. പോലിസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് പ്രതി ചേര്‍ത്തത്.
കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിപ്പട്ടികയിലുള്ള രണ്ടു പോലീസുകാര്‍ക്ക് നടത്തിപ്പുകാരി ബിന്ദുവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടും മറ്റു ഇടപാടുകളും ഉള്ളതായാണ് വിവരം.
നടത്തിപ്പുകാരുടെ ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഫോണ്‍ റെക്കോര്‍ഡ് പരിശോധിക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
പരിശോധന പൂര്‍ത്തിയായാലെ ഇനിയും എത്രപേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാവുകയുള്ളൂ. രണ്ടുദിവസം മുന്‍പാണ് അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭ സംഘത്തെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
വയനാട് സ്വദേശി ബിന്ദു ,ഇടുക്കി സ്വദേശി അഭിരാമി, കരുവന്‍തിരുത്തി സ്വദേശി ഉപേഷ് ഉള്‍പ്പെടെ 9 പേരെയായിരുന്നു അന്ന് അറസ്റ്റ് ചെയ്തിരുന്നത്.
Key Words: Policemen, Kozhikode Sex Trafficking Gang
COMMENTS