തിരുവനന്തപുരം : സൂംബ ഡാൻസിനെ എതിർക്കുന്നത് അൽപജ്ഞാനികളെന്ന് സ്പീക്കർ എ എൻ ഷംസീർ. സൂംബ ഡാൻസിനെതിരായ എതിർപ്പ് കുട്ടികളും പൊതുസമൂഹവും അംഗീകരിക...
തിരുവനന്തപുരം : സൂംബ ഡാൻസിനെ എതിർക്കുന്നത് അൽപജ്ഞാനികളെന്ന് സ്പീക്കർ എ എൻ ഷംസീർ. സൂംബ ഡാൻസിനെതിരായ എതിർപ്പ് കുട്ടികളും പൊതുസമൂഹവും അംഗീകരിക്കില്ല. വളരെയേറെ പുരോഗമിച്ച മതമാണ് ഇസ്ലാം. ഇസ്ലാം മതത്തിന്റെ കുപ്പായമണിഞ്ഞ തനിയാഥാസ്ഥിതികരായ ചില പണ്ഡിതന്മാരാണ് എതിർപ്പുമായി വരുന്നത്. അതിന് വഴങ്ങി കൊടുക്കാൻ പറ്റില്ല.
ഇക്കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പിന്നിൽ അടിയുറച്ച് നിൽക്കും. ആൺ പെൺ വ്യത്യാസമില്ലാതെ കേരളത്തിൽ ഇന്ന് വികസിപ്പിച്ച പരിശീലന സംസ്കാരമാണ് സൂംബ. സൂംബ ഡാൻസ് ചെയ്യുന്നവർ അൽപവസ്ത്രം ധരിക്കുന്നു എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരാണ് അല്പന്മാർ. ആ അൽപ്പന്മാരുടെ സമ്മർദ്ദത്തിന് സർക്കാർ വിധേയമാകരുത്.
ഇതിനെതിരെ ശക്തമായ നിലപാട് വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഉണ്ടാകണമെന്നും സ്പീക്കർ എ എൻ ഷംസീർ.
Key Words: Zumba Dance, AN Shamzeer
COMMENTS