ന്യൂഡല്‍ഹി : വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍ രാജ്യത്തെ കൊവിഡ്-19 കേസുകളുടെ എണ്ണം 3,961 ആയി ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെ 8ന് ആരോഗ്യ-ക്ഷേ...
ന്യൂഡല്‍ഹി : വര്‍ധിച്ചുവരുന്ന ആശങ്കകള്‍ക്കിടയില്‍ രാജ്യത്തെ കൊവിഡ്-19 കേസുകളുടെ എണ്ണം 3,961 ആയി ഉയര്‍ന്നു. തിങ്കളാഴ്ച രാവിലെ 8ന് ആരോഗ്യ-ക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരമുള്ള കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 203 പുതിയ അണുബാധകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഡല്‍ഹി, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുമാണ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനമായ കേരളത്തില്‍ 1,435 സജീവ കേസുകളുണ്ട്.
തൊട്ടുപിന്നില്‍ മഹാരാഷ്ട്ര (506), ദല്‍ഹി (483), ഗുജറാത്ത് (338), പശ്ചിമ ബംഗാള്‍ (331) എന്നിവയാണ്. കര്‍ണാടക (253), തമിഴ്നാട് (189), ഉത്തര്‍പ്രദേശ് (157), രാജസ്ഥാന്‍ (69) എന്നിവയാണ് വര്‍ദ്ധിച്ചുവരുന്ന മറ്റ് സംസ്ഥാനങ്ങള്‍.
മെയ് 22 ന് 257 സജീവ കേസുകളാണ് ഉണ്ടായിരുന്നത്. എന്നല്‍ മെയ് 26 ആയപ്പോഴേക്കും എണ്ണം 1,010 ആയി ഉയര്‍ന്നു, തുടര്‍ന്ന് തിങ്കളാഴ്ച (ജൂണ്‍ 2) ആയപ്പോഴേക്കും മൂന്നിരട്ടിയിലധികം വര്‍ദ്ധിച്ച് 3,961 ആയി.
Key Words: India Covid 19 Case, erala Covid 19
COMMENTS