തിരുവനന്തപുരം : പതിനൊന്നു വർഷത്തെ ഭരണം കൊണ്ട് 2047 ൽ വികസിതരാജ്യം എന്ന രാജ്യത്തിന്റെ വികസനക്കുതിപ്പിന് നരേന്ദ്ര മോദി സർക്കാർ ഗതിവേഗം കൂട്ടിയ...
തിരുവനന്തപുരം : പതിനൊന്നു വർഷത്തെ ഭരണം കൊണ്ട് 2047 ൽ വികസിതരാജ്യം എന്ന രാജ്യത്തിന്റെ വികസനക്കുതിപ്പിന് നരേന്ദ്ര മോദി സർക്കാർ ഗതിവേഗം കൂട്ടിയതായി കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
മോദി സർക്കാർ തുടർച്ചയായി 11 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം പത്തിൽ നിന്നും നാലാമത്തെ സാമ്പത്തിക ശക്തിയായി മാറി.
ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി എന്നതിനോടൊപ്പം 25 കോടിയിലേറെ പേരെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാനും മോദി സർക്കാരിനു കഴിഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാൺ . അന്നയോജന പ്രകാരം 81 കോടിയധികം പേർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പാവപ്പെട്ടവർക്കായി 4 കോടിയിലധികം വീടുകൾ നിർമ്മിച്ചു. പ്രധാനമന്ത്രി ഉദ്യ യോജനയിലൂടെ 10.33 കോടി വീട്ടമ്മമാർക്ക് സൗജന്യ പാചക വാതക കണക്ഷൻ നൽകി.
ചെറുകിട സംരംഭകർക്കായി പ്രധാനമന്ത്രി മുദ്രാ യോജനയിലൂടെ 52.5 കോടി വായ്പകളിലായി 33-8 ലക്ഷം കോടി രൂപ നൽകിയതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ 11 കോടിയിലധികം നാമമാത്ര കർഷകർക്ക് വർഷത്തിൽ 6000 രൂപ വീതം 3.7 ലക്ഷം കോടി രൂപ വിതരണം ചെയ്തു. ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് 44 ലക്ഷം കോടി രൂപ നൽകി. സ്വച്ഛ ഭാരത് മിഷന്റെ ഭാഗമായി 12 കോടിയിലധികം ശൗചാലയങ്ങൾ,
ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം 15 കോടി ഗ്രാമീണ വീടുകളിൽ കുടിവെള്ളമെത്തിച്ചു. രാജ്യത്തിന്റെ കാർഷിക മേഖലയുടെ വികസനത്തിനായി മോദി സർക്കാർ കോടി കണക്കിന് രൂപ ചിലവഴിച്ചു.
കാർഷിക ബജറ്റ് അഞ്ചിരട്ടിയായി വർധിപ്പിച്ചു. 25 കോടി സോയൽ ഹെൽത്ത് കാർഡ് വിതരണം നടത്തി. കിസാൻ ക്രെഡിറ്റ് കാർഡ് പ്രകാരമുള്ള വായ്പ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമാക്കി ഉയർത്തി. പ്രധാനമന്ത്രി ഫസൽ ബീമ യോജന പ്രകാരം കർഷകർക്ക് കൃഷിനാശത്തിന് നഷ്ടപരിഹാരമായി 1.75 ലക്ഷം കോടി രൂപ വിതരണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ രംഗത്ത് വിപ്ളവകരമായ മാറ്റങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കിയത് മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കി. 8 പുതിയ ഐ ഐ എമ്മുകൾ സ്ഥാപിച്ചു. എയിംസുകളുടെ എണ്ണം മൂന്നിരട്ടിയാക്കി വർധിപ്പിച്ചു.
പ്രധാനമന്ത്രി കൗശൽ വികാസ് യോജന പ്രകാരം 1.6 കോടി യുവാക്കൾക്ക് നൈപുണ്യ വികസനം ഉറപ്പാക്കിയതായും അദ്ദേഹം എടുത്തു പറഞ്ഞു. സ്ത്രീ ശാക്തികരണത്തിന്റെ ഭാഗത്ത് അതുല്യ സംഭാവനകളാണ് മോദി സർക്കാരിന്റേത്.
സ്ത്രീകൾക്ക് നിയമസഭകളിലും പാർലമെന്റിലും 33 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കി. പ്രധാനമന്ത്രി മാതൃവന്ദൻ യോജന, സുകന്യ സമൃദ്ധി യോജന, ബേട്ടി ബചാവോ ബേട്ടി പഠാവോ , ഉജ്വല യോജന എന്നിവയിലൂടെ സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്തിയതായും കേന്ദ്രമന്ത്രി എടുത്തു പറഞ്ഞു.
20-80 ശതമാനം വരെ വിലക്കുറവിൽ മരുന്നു നൽകുന്ന 16,000 ജനൗഷധ സ്ഥാപനങ്ങൾ തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. ജന്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, 35 A എന്നിവ റദ്ദ് ചെയ്യുകയും ജനാധിപത്യ പ്രക്രിയ ശക്തമാക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യവികസനത്തിൽ മോദി സർക്കാർ വൻ കുതിച്ചു ചാട്ടം നടത്തി.
138 ആധുനിക രീതിയിൽ വന്ദേ ഭാരത് ട്രയിനുകൾ സർവ്വീസ് നടത്തുന്നതായും 100 ലക്ഷം കോടി രൂപയുടെ ചിലവിൽ പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയുടെ മാസ്റ്റർ പ്ളാൻ അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.
Key Words: The Narendra Modi Government, Union Minister Suresh Gopi
COMMENTS