തിരുവനന്തപുരം : കെ എസ് ആര്‍ ടി സി കണ്‍ട്രോള്‍ റൂമില്‍ യാത്രക്കാരനെന്ന പേരില്‍ അധികൃതരെ ഫോണ്‍ വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. കണ...
തിരുവനന്തപുരം : കെ എസ് ആര്‍ ടി സി കണ്‍ട്രോള്‍ റൂമില്‍ യാത്രക്കാരനെന്ന പേരില്‍ അധികൃതരെ ഫോണ്‍ വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാല്‍ അധികൃതര്‍ പ്രതികരിക്കുന്നില്ലെന്നും, കൃത്യമായ മറുപടി യാത്രക്കാര്‍ക്ക് നല്‍കുന്നില്ല എന്നുമുള്ള വ്യാപക പരാതികള്‍ നിലനില്‍ക്കുന്നതിനിടെയാണ് മന്ത്രിയുടെ നീക്കം.
യാത്രക്കാരനെന്ന പേരില്‍ മന്ത്രി വിളിച്ചപ്പോള്‍ കണ്‍ട്രോള്‍ റൂം അധികൃതര്‍ കൃത്യമായ മറുപടി നല്‍കാതെ നിരുത്തരവാദപരമായ രീതിയില്‍ പെരുമാറുകയായിരുന്നു. ഇതോടെയാണ് മന്ത്രി കര്‍ശന നടപടി സ്വീകരിച്ചത്.
നിരുത്തരവാദപരമായി പെരുമാറിയ നാല് വനിതാ കണ്ടക്ടര്‍മാരടക്കം ഒന്‍പത് കണ്ടക്ടര്‍മാരെ സ്ഥലം മാറ്റി.
Key Words: KB Ganesh Kumar, KSRTC, Conductors, Transferred
COMMENTS