The government holiday in Kerala has been shifted from Friday to Saturday in observance of Bali Perunal. Chief Minister did not consider the demand
തിരുവനന്തപുരം: ബലിപെരുനാള്‍ പ്രമാണിച്ച് സര്‍ക്കാര്‍ അവധി വെള്ളിയാഴ്ചയില്‍ നിന്നു ശനിയാഴ്ചത്തേയ്ക്കു മാറ്റി.
കലണ്ടറില്‍ സര്‍ക്കാര്‍ അവധി വെള്ളി ആയിരുന്നു. മാസപ്പിറവി വൈകിയതിനാല്‍ ബലിപെരുനാള്‍ ശനിയാഴ്ചയാണെന്നു മതപണ്ഡിതര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് അവധി മാറ്റിയത്.
രണ്ടു ദിവസം അവധി വേണമെന്ന മുസ്ലിം സംഘടനകളുടെ ആവശ്യം മുഖ്യമന്ത്രി പരിഗണിച്ചില്ല. അവധി ശനി മതിയെന്ന ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു.
മിക്കവാറും ഗള്‍ഫ് രാജ്യങ്ങളില്‍ ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ ജൂണ്‍ 9 തിങ്കളാഴ്ച വരെയാണ് അവധി.
Summary: The government holiday in Kerala has been shifted from Friday to Saturday in observance of Bali Perunal. The Chief Minister did not consider the demand of Muslim organizations for two days holiday. The Chief Minister signed the file that leave Saturday is sufficient.
COMMENTS