തിരുവനന്തപുരം : സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കടുക്കുന്നു. ഗവര്‍ണറുടെ സുരക്ഷയ്ക്കായി രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലിസ് ഓഫീസര്‍മാരുടെ പട്ടിക സര്‍ക്ക...
തിരുവനന്തപുരം : സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് കടുക്കുന്നു. ഗവര്‍ണറുടെ സുരക്ഷയ്ക്കായി രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലിസ് ഓഫീസര്‍മാരുടെ പട്ടിക സര്‍ക്കാര്‍ റദ്ദാക്കി. ഗവര്‍ണറുടെ സുരക്ഷയ്ക്കായി നിയോഗിച്ച ആറ് പോലിസുകാരുടെ പട്ടികയാണ് വെട്ടിയത്. ഇവരുടെ നിയമന ഉത്തരവ് ഇറങ്ങി 24 മണിക്കൂറിനു ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.
തന്റെ സുരക്ഷയ്ക്കായി നിയമിക്കേണ്ട പൊലിസ് ഉദ്യോഗസ്ഥരുടെ പട്ടിക ഗവര്‍ണര്‍ ഡിജിപിക്ക് കൊമാറിയിരുന്നു. 6 പൊലിസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് ഗവര്‍ണര്‍ കൈമാറിയത്. ഈ 6 പൊലിസുകാരുടെ പട്ടിക ഡിജിപി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു.
എന്നാല്‍ വ്യക്തമായ കാരണം അറിയിക്കാതെ പൊലിസുകാരുടെ നിയമന ഉത്തരവ് റദ്ദാക്കുകയായിരുന്നു. സംസ്ഥാന പൊലിസ് മേധാവിക്ക് വേണ്ടി എഐജി പൂങ്കുഴലിയാണ് ഉത്തരവിറക്കിയത്.
ഗവര്‍ണര്‍ നാളെ തിരുവനന്തപുരത്തെത്തും. അതിനുശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കുമെന്നാണ് സൂചന.
Key Words: Kerala Governor, Raj Bhavan.
COMMENTS