Air India Ahmedabad - London flight cancelled
അഹമ്മദാബാദ്: വിമാന അപകടത്തിനു ശേഷം അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10 ന് പുറപ്പെടേണ്ടിയിരുന്ന എഐ 159 വിമാനമാണ് അവസാന നിമിഷം റദ്ദു ചെയ്തത്.
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് നടപടി. ഇതേതുടര്‍ന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യും. ഈ മാസം 12 നാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന എഐ 171 വിമാനം നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീഴുകയായിരുന്നു.
അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 പേരും തകര്‍ന്നു വീണ സ്ഥലത്തുണ്ടായിരുന്നു 33 പേരും മരിച്ചിരുന്നു. അതിനു ശേഷം ആദ്യമായാണ് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് എയര്‍ ഇന്ത്യ സര്‍വീസ് ചാര്‍ട്ട് ചെയ്യുന്നത്.
Keywords: Air India, Ahmedabad - London flight cancelled, AI 159
COMMENTS