A bus carrying a group of 28 Indian tourists from Qatar crashed in Kenya, killing six people, including five Malayalis, and injuring several others
നയ്‌റോബി: ഖത്തറില്‍ നിന്നുള്ള 28 ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ സംഘവുമായി പോയ ബസ് കെനിയയില്‍ അപകടത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഖത്തറിലെയും നയ്‌റോബിയിലെയും ഇന്ത്യന്‍ എംബസികള്‍ സംഭവം സ്ഥിരീകരിച്ചു. ജസ്‌ന കുറ്റിക്കാട്ടുചാലില്‍ (29), തിരുവല്ല സ്വദേശി ഗീതാ ഷോജി ഐസക് (58), ഒറ്റപ്പാലം സ്വദേസികളായ റിയാ ആന്‍ (41), ടൈറ റൊഡ്രിഗ്‌സ് (8), റൂഹി മെഹ്‌റില്‍ മുഹമ്മദ് (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ച മലായളികള്‍.
മരിച്ച റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന്‍ ട്രാവിസ് എന്നിവര്‍ പരിക്കേറ്റു ചികിത്സയിലാണ്. സംഘത്തില്‍ 14 മലയാളികള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.പരിക്കേറ്റവിരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ നയ്‌റോബിയിലെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. മറ്റുള്ളവരെ പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ ബന്ധുക്കള്‍ക്കും വേണ്ട സഹായം നല്കുന്നതിനായി പ്രാദേശിക അധികാരികളുമായും ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് എംബസി അറിയിച്ചു.
സഹായത്തിനോ കൂടുതല്‍ വിവരങ്ങള്‍ക്കോ ദോഹ എംബസിയെ +974 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡരുവ മേഖലയില്‍ പനാരി ഹോട്ടലില്‍ താമസിക്കാന്‍ പദ്ധതിയിട്ടാണ് സംഘം യാത്ര ചെയ്തത്. ന്യാഹുരുരു ടൗണിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്ന് ടൂര്‍ ഗൈഡുകളും ഒരു ഡ്രൈവറും ഉള്‍പ്പെടെ ആകെ 32 പേര്‍ ബസ്സിലുണ്ടായിരുന്നു. മഴയില്‍ നനഞ്ഞ റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് മറിഞ്ഞ് ഒരു മരത്തില്‍ ഇടിക്കുകയായിരുന്നു.
നാട്ടുകാരാണ് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയത്. നെയ്റോബിയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അംഗങ്ങള്‍ സ്ഥലത്തെത്തി സഹായം നല്കി. ദോഹയിലെ ഐസിസി, ഐസിബിഎഫ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ഗ്രൂപ്പുകളും സഹായം നല്കുന്നുണ്ട്.
തിങ്കളാഴ്ച നയാന്‍ഡാരുവ കൗണ്ടിയിലെ ഗിചാക്കയിലെ ഓള്‍ ജോറോ ഒറോക്ക്-നകുരു ഹൈവേയിലായിരുന്നു അപകടം.
മസായ് മാര ദേശീയോദ്യാനത്തില്‍ നിന്ന് ന്യാഹുരുരുവിലേക്കും തുടര്‍ന്ന് നകുരുവിലേക്കും പോകുകയായിരുന്ന സംഘത്തിന്റെ പദ്ധതി.
Key Words: Kenya Bus Accident, Qatar to Kenya Tour
COMMENTS