ഫ്‌ളോറിഡ: ഇന്ത്യയുടെ വലിയാരു സ്വപ്‌നമായിരുന്നു നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കുക, ആദ്യമായി ബഹിരാകാശ നിലയത്ത...
ഫ്‌ളോറിഡ: ഇന്ത്യയുടെ വലിയാരു സ്വപ്‌നമായിരുന്നു നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കുക, ആദ്യമായി ബഹിരാകാശ നിലയത്തില്‍ എത്തിക്കുക എന്നത്. അതിനായുള്ള തയ്യാറെടുപ്പുകളെല്ലാം ശുഭാംശു ശുക്ല പൂര്‍ത്തിയാക്കുകയും ചെയ്തു.
എന്നാല്‍ ശുഭാംശു അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്‌സിയം 4 ദൗത്യം തുടര്‍ച്ചയായി മുടങ്ങുകയാണ്. ജൂണ്‍ 22ന് ഉച്ചയ്ക്ക് 1:12ന് വിക്ഷേപണമെന്നാണ് അവസാനം അറിയിച്ചിരുന്നത്. എന്നാല്‍ ആക്‌സിയം 4 ദൗത്യം ജൂണ്‍ 22നും നടക്കില്ലെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. ദൗത്യം ജൂണ്‍ 25ന് നടത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന സൂചനയും പുറത്തുവരുന്നുണ്ട്.
Key Words: Shubhamshu Shukla, Space Mission, Axiom 4
COMMENTS