കൊച്ചി : സേലത്ത് വച്ച് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ഷൈന്‍ ടോം ചാക്കോ പൂര്‍ണ ആരോഗ്യവാനാണെന്ന് മെഡിക്കല്‍...
കൊച്ചി : സേലത്ത് വച്ച് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നടന്‍ ഷൈന്‍ ടോം ചാക്കോ പൂര്‍ണ ആരോഗ്യവാനാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഷൈനിന്റെ തോളിന് താഴെ മൂന്ന് പൊട്ടലും, നട്ടെല്ലിന് ചെറിയ പൊട്ടലുമുണ്ട്.
അപകടത്തില്‍ മരിച്ച പിതാവ് പി.സി. ചാക്കോയുടെ സംസ്‌കാരം കഴിഞ്ഞ ശേഷം ഷൈനിന് ശസ്ത്രക്രിയ നടത്താനാണ് തീരുമാനം. തിങ്കളാഴ്ചയാണ് ശസ്ത്രക്രിയ നടത്തുക. തുടര്‍ന്ന് ആറാഴ്ച ഷൈനിന് വിശ്രമം വേണമെന്നും അധികൃതര്‍ പറഞ്ഞു.
എന്നാല്‍ അപകടത്തില്‍ ഷൈനിന്റെ അമ്മക്ക് ഗുരുതര പരുക്കുകള്‍ പറ്റിയിട്ടുണ്ട്. ഇടുപ്പെല്ലിന് പൊട്ടല്‍ ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഇടുപ്പെല്ലിന്റെ സ്ഥാനം മാറിയിട്ടുണ്ട് തലക്ക് ക്ഷതമുണ്ടെങ്കിലും ആരോഗ്യ സ്ഥിതിയില്‍ ആശങ്കക്കിടയില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. ഷൈനിന്റെ പരുക്കുകള്‍ ഗുരതരമല്ലെന്നും എന്നാല്‍ ശസ്ത്രക്രിയ ആവശ്യമാണെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അച്ഛന്‍ ചാക്കോ മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Key Words: Shine Tom Chacko, Accident
COMMENTS