മലപ്പുറം: നിലമ്പൂരിലെ 'വിധി' യുഡിഎഫിന് അതിമധുരവും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുമുണ്ടാക്കി. ആവേശപ്പോരാട്ടത്തില്‍ ആകെ പോള്‍ ചെയ്ത വോട്...
മലപ്പുറം: നിലമ്പൂരിലെ 'വിധി' യുഡിഎഫിന് അതിമധുരവും എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുമുണ്ടാക്കി. ആവേശപ്പോരാട്ടത്തില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 44.17ശതമാനവും സ്വന്തമാക്കിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയമുറപ്പിച്ചത്. 11,077 വോട്ടിന്റെ ഭൂരിപക്ഷവുമായി വിജയിച്ച ആര്യാടന്‍ ഷൗക്കത്ത് വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വോട്ട് ശതമാനത്തിലും മുന്നിലായിരുന്നു. ആകെ 77737 വോട്ടാണ് ആര്യാടന്‍ ഷൗക്കത്ത് സ്വന്തമാക്കിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നേടിയ ആര്യാടന്‍ ഷൗക്കത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നതേയില്ല.
ഷൗക്കത്ത് 44.17 ശതമാനം വോട്ട് നേടിയപ്പോള്‍ 37.88ശതമാനമാണ് എം സ്വരാജിന് നേടാനായത്. ഇതിനിടെയും ശക്തി തെളിയിക്കാന്‍ പിവി അന്‍വര്‍ 11.23ശതമാനം വോട്ടാണ് നേടിയെടുത്തത്. ബിജെപി സ്ഥാനാര്‍ത്ഥി 4.91ശതമാനം വോട്ടാണ് നേടിയത്.
എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ആര്യാടന്‍ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കുകയും വോട്ടുവഹിതം ഉയര്‍ത്തുകയും ചെയ്തു. എം. സ്വരാജിന് 66660 വോട്ട് മാത്രമാണ് കിട്ടിയത്. പി.വി.അന്‍വറിന് 19760 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന് 8648 വോട്ടും നേടാനായി. എസ്ഡിപിഐ സ്ഥാനാര്‍ഥി സാദിഖ് നടുത്തൊടി 2075 വോട്ടുകള്‍ നേടി. നോട്ടയ്ക്ക് 630 വോട്ടുണ്ട്.
ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയമെന്നും കേരളത്തിലെ എല്‍ഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയമാണെന്നും ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. ഡീലിമിറ്റേഷന് ശേഷം ചോക്കാടും കാളികാവും ചാലിയാര്‍ പഞ്ചായത്തും ഈ നിയോജക മണ്ഡലത്തില്‍ നിന്ന് നഷ്ടപ്പെട്ടതിന് ശേഷം തന്റെ പിതാവിന് 2011 ല്‍ ലഭിച്ച ഭൂരിപക്ഷം 6000 ത്തിനടുത്ത് വോട്ട് മാത്രമാണ്. അതിന് ശേഷം രണ്ട് തവണയും യുഡിഎഫിന് നഷ്ടപ്പെട്ട സീറ്റാണിത്. ആ സീറ്റ് ഞങ്ങള്‍ പ്രതീക്ഷിച്ച ഒരു ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിക്കുകയാണെന്നും ഈ വിജയം കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് യുഡിഎഫ് ആവര്‍ത്തിക്കുമ്പോഴും അംഗീകരിക്കാന്‍ എല്‍ഡിഎഫ് തയ്യാറായിട്ടില്ല.
Key Words: Aryadan Shaukat , Nilambur By election
COMMENTS