Reserve Bank of India cuts repo rate by 50 basis points to 5.5 per cent on low inflation, RBI Governor Sanjay Malhotra said
പണപ്പെരുപ്പം കുറഞ്ഞതിനെത്തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് കുറച്ച് 5.5 ശതമാനമാക്കി
ജൂണ്‍ 4 മുതല്‍ 6 വരെ നടന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം ഏകകണ്ഠമായി എടുത്തത്
ആഗോള സമ്പദ്വ്യവസ്ഥ ദുര്‍ബലമായി തുടരുമ്പോഴും ഇന്ത്യ വളര്‍ച്ച കാണിക്കുന്നുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര
മുംബയ്: പണപ്പെരുപ്പം കുറഞ്ഞതിനെത്തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ (ആര്‍ബിഐ) പ്രധാന വായ്പാ നിരക്ക് (റിപ്പോ നിരക്ക്) 50 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് 5.5% ആക്കി. ജൂണ്‍ 4-6 തീയതികളില്‍ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ നടന്ന ദ്വിമാസ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിലാണ് ഈ തീരുമാനം ഏകകണ്ഠമായി എടുത്തത്.
ദീര്‍ഘകാല വായ്പകള്‍ക്ക് കുറഞ്ഞ ഇഎംഐ പ്രതീക്ഷിക്കുന്ന വായ്പക്കാര്‍ക്ക് ഇത് ഒരു ആശ്വാസമാവും. വീട് വാങ്ങുന്നവര്‍ക്ക് ഇത് ഗുണം ചെയ്യും.
ആഗോള സാമ്പത്തിക രംഗം ഇപ്പോഴും ദുര്‍ബലമാണെന്നും ഇതിനിടയിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നന്നായി പുരോഗമിക്കുന്നുണ്ടെന്നും മല്‍ഹോത്ര പറഞ്ഞു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പ്രാദേശിക, വിദേശ നിക്ഷേപകര്‍ക്ക് നല്ല അവസരങ്ങള്‍ നല്‍കുന്നു. നമ്മള്‍ ഇതിനകം തന്നെ അതിവേഗ വളര്‍ച്ച കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും, ഹ്രസ്വകാല, മധ്യകാല പ്രവചനങ്ങള്‍ ആത്മവിശ്വാസത്തോടെ നടത്താനാവുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍ പണപ്പെരുപ്പം 3.7% ആയിരിക്കുമെന്ന് ആര്‍ബിഐ പ്രവചിച്ചു.
വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ ക്രമേണ വളരുന്നുണ്ട്. സേവന മേഖല ചലനാത്മകത നിലനിര്‍ത്തുന്നു. നഗര ആവശ്യകത മെച്ചപ്പെടുമ്പോള്‍ ഗ്രാമീണ ആവശ്യകത സ്ഥിരമായി തുടരുന്നു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച പ്രവചനം 6.5% ആയി റിസര്‍വ് ബാങ്ക് മാറ്റമില്ലാതെ നിലനിര്‍ത്തി. ത്രൈമാസ പ്രവചനങ്ങള്‍ ഇവയാണ്: 2.9% (ഏപ്രില്‍-ജൂണ്‍), 3.4% (ജൂലൈ-സെപ്റ്റംബര്‍), 3.9% (ഒക്ടോബര്‍-ഡിസംബര്‍), 4.4% (ജനുവരി-മാര്‍ച്ച്).
റിസര്‍വ് ബാങ്കിന്റെ കാഷ് റിസര്‍വ് അനുപാതം (സിആര്‍ആര്‍) 100 ബേസിസ് പോയിന്റ് കുറച്ചുകൊണ്ട് 2.5 ലക്ഷം കോടി രൂപയാക്കും. ആര്‍ബിഐയില്‍ ബാങ്കുകള്‍ പണമായി സൂക്ഷിക്കേണ്ട മൊത്തം നിക്ഷേപത്തിന്റെ ശതമാനമാണ് സിആര്‍ആര്‍.
ഇന്ത്യ ഇപ്പോഴും ആകര്‍ഷകമായ നിക്ഷേപ കേന്ദ്രമാണെന്ന് മല്‍ഹോത്ര പറഞ്ഞു. വിദേശനാണയ കരുതല്‍ ശേഖരം 691 ബില്യണ്‍ ഡോളറാണ്. ഇത് 11 മാസത്തിലധികം സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രിലില്‍ നടന്ന അവസാന എംപിസി യോഗത്തില്‍, ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു, 6.25% ല്‍ നിന്ന് 6% ആയി കുറച്ചിരുന്നു.
Summary: Reserve Bank of India cuts repo rate by 50 basis points to 5.5 per cent on low inflation. RBI Governor Sanjay Malhotra said India is showing growth even as the global economy remains weak.
COMMENTS