ടെഹ്‌റാന്‍ : ഇസ്രയേലിനെതിരെ ഇറാന്‍ തങ്ങളുടെ വജ്രായുധമായ ഖോറാംഷഹര്‍ 4 മിസൈല്‍ പ്രയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്. 1980കളിലെ ഇറാന്‍-ഇറാഖ് യുദ്ധത്...
ടെഹ്‌റാന്‍ : ഇസ്രയേലിനെതിരെ ഇറാന്‍ തങ്ങളുടെ വജ്രായുധമായ ഖോറാംഷഹര്‍ 4 മിസൈല്‍ പ്രയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്. 1980കളിലെ ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ കനത്ത പോരാട്ടത്തിന് വേദിയായ ഇറാന്‍ നഗരത്തിന്റെ പേരാണ് മിസൈലിന് നല്‍കിയിരിക്കുന്നത്. ഖൈബര്‍ എന്ന പേരിലും ഈ മിസൈല്‍ അറിയപ്പെടുന്നു.
2,000 കിലോമീറ്റര്‍ ദൂരപരിധിയും 1,500-1,800 കിലോഗ്രാം ഭാരവും വഹിക്കാന്‍ ശേഷിയുള്ള കൂറ്റന്‍ മിസൈലാണ് ഖോറാംഷഹര്‍ 4. നാശത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനാകും എന്നതാണ് സവിശേഷത. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളിലെ ഏറ്റവും ഭാരമേറിയ മിസൈലാണ് ഇത്.
ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഇറാന്‍ ഖോറാംഷഹര്‍ ഉപയോഗിച്ചത്. യുഎസ് നടപടിക്ക് ശേഷം ഇറാന്‍ കുറഞ്ഞതു 40 മിസൈലുകളെങ്കിലും വിക്ഷേപിച്ചുവെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Key Words : Khorramshahr Missiles, Iran Israel War
COMMENTS