തിരുവനന്തപുരം: രാജ്ഭവൻ വിഷയത്തിൽ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയ വൽക്കരണത്തിൻ്റെ ഉ...
തിരുവനന്തപുരം: രാജ്ഭവൻ വിഷയത്തിൽ സിപിഎമ്മിനും സിപിഐക്കും ഒരേ നിലപാടാണെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയ വൽക്കരണത്തിൻ്റെ ഉപകരണമായി ഗവർണർമാരെ ഉപയോഗിക്കുകയാണ്. കാവി വൽക്കരണത്തിന് നിരവധി ശ്രമങ്ങൾ നടത്തുന്നു. രാജ്‌ഭവൻ ഒരു ആർഎസ്എസ് കേന്ദ്രമായി ഉപയോഗിക്കരുതെന്നും ഗവർണറുടെ ആസ്ഥാനം പൊതുസ്ഥലമാണെന്നും എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
"ഭരണഘടനയുടെ ഭാഗമായി ഓരോരുത്തരുടെയും പദവിയെ സംബന്ധിച്ച് ചർച്ച ചെയ്‌തപ്പോൾ ഗവർണറുടെ പദവിയെ സംബന്ധിച്ച് വലിയ തർക്കമുണ്ടായിരുന്നു. ആ തർക്കത്തിന്റെ ഭാഗമായി, ഒരു ജനാധിപത്യ സമൂഹത്തിൽ എല്ലാ അധികാര അവകാശങ്ങളും പാർലമെന്റിന് ആകുമ്പോൾ ഗവർണർ എന്നത് അധികാര കേന്ദ്രമായി ഭരണഘടന നിർമ്മാതാക്കൾ തീരുമാനിച്ചിട്ടേ ഇല്ല,” അദ്ദേഹം പറഞ്ഞു.
Key Words: Rajbhavan Controversy, M V Govindan
COMMENTS