തിരുവനന്തപുരം : പി.വി അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം അടഞ്ഞ അദ്ധ്യായമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്...
തിരുവനന്തപുരം : പി.വി അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനം അടഞ്ഞ അദ്ധ്യായമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്.
ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യു ഡി എഫിന് അനുകൂലമായി നില്‍ക്കുന്നെന്നും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് യു ഡി എഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും പറഞ്ഞു.
യു ഡി എഫ് ഒറ്റക്കെട്ടായി നിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് അദ്ദേഹം അതിരു കടന്നു പറഞ്ഞു. അത് പി വി അന്‍വറിന് ഇനി തിരിച്ചെടുക്കാനാകില്ലെന്നും പ്രസ്താവന തിരുത്തി യു ഡി എഫില്‍ എത്താനുള്ള അവസരം അദ്ദേഹത്തിന് പല തവണ കൊടുത്തതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. വോട്ടെടുപ്പില്‍ പേരുള്ള ആര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കനാകുമെന്നാണ് ഇന്ത്യന്‍ നിയമം. അതനുസരിച്ച് അദ്ദേഹം മത്സരിച്ചാല്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കാനില്ല.
കഴിഞ്ഞ തവണ അദ്ദേഹം എവിടെയാണ് മത്സരിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ അവിടെ നഷ്ടമാകുന്നത് ആരുടെ വോട്ടാണെന്ന് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞു. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ മാറ്റിമാറ്റി പറഞ്ഞുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം വാര്‍ത്താസേമ്മളനത്തില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞയാളാണ് പി വി അന്‍വര്‍. ഇപ്പോള്‍ അദ്ദേഹം മത്സരിക്കുകയാണ്. നിരന്തരം അഭിപ്രായം മാറ്റുകയാണ് അന്‍വര്‍.
നേരത്തേ മത്സരിക്കാന്‍ തന്റെ കൈവശം പണം ഇല്ലെന്ന് പറഞ്ഞ അന്‍വര്‍ ഇപ്പോള്‍ പത്രിക സമര്‍പ്പിക്കാനൊരുങ്ങുകയാണ്. വിവിധ മേഖലകളില്‍ നിന്നും പണം വരുന്നതായും മത്സരിക്കാന്‍ തന്നോട് അനേകം പേര്‍ ആവശ്യപ്പെടുന്നെന്നുമാണ് അന്‍വര്‍ പറഞ്ഞിരിക്കുന്നത്. മുസ്ളീംലീഗിന്റെ നേതാക്കളുമായി കൂടി ചര്‍ച്ച നടത്തിയ ശേഷമാണ് അന്‍വറിന് മുന്നില്‍ യു ഡിഎ ഫ് വാതില്‍ അടച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Key Words: PV Anwar, Adoor Prakash, UDF
COMMENTS