P.V Anvar demands to UDF
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പത്രിക പിന്‍വലിക്കാന്‍ യു.ഡി.എഫിനു മുന്നില്‍ ഉപാധികളുമായി പി.വി അന്‍വര്‍. വരുന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വനം, ആഭ്യന്തര വകുപ്പുകള്‍ തനിക്കു നല്‍കുകയോ അല്ലെങ്കില്‍ വി.ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മാറ്റുകയോ ചെയ്യണം.
അങ്ങനെയെങ്കില്‍ പത്രിക പിന്‍വലിക്കാന്‍ തയ്യാറാണെന്ന് യു.ഡി.എഫിനെ അറിയിച്ചതായി പി.വി അന്‍വര്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി. വനം, ആഭ്യന്തരം എന്നീ വകുപ്പുകളാണ് ശുദ്ധീകരിക്കപ്പെടേണ്ടതെന്നും അതിനാലാണ് ഈ വകുപ്പുകള്‍ ആവശ്യപ്പെട്ടതെന്നും അന്‍വര്‍ പറയുന്നു.
യു.ഡി.എഫിലേക്കുള്ള തന്റെ വാതില്‍ ഒറ്റയടിക്ക് അടച്ചത് വി.ഡി സതീശനാണെന്നും മറ്റുള്ളവര്‍ തുറക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അന്‍വര്‍ പറയുന്നു. അതിനാലാണ് ഈ ആവശ്യങ്ങളെന്നും ഇതംഗീകരിച്ചാല്‍ യു.ഡി.എഫിന്റെ മുന്നണിപ്പോരാളിയായി താന്‍ രംഗത്തുണ്ടാകുമെന്നും അന്‍വര്‍ പറയുന്നു.
Keywords: UDF, P.V Anvar, V.D Satheesan
COMMENTS