ആലപ്പുഴ : പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായ...
ആലപ്പുഴ : പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
മതനിരപേക്ഷതാ മൂല്യം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന പൊതു ഇടങ്ങളാണ് വിദ്യാലയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ മതനിരപേക്ഷതയ്ക്ക് കേരളത്തിലെ വിദ്യാലയങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കുട്ടികളില്‍ മതനിരപേക്ഷ ചിന്ത നല്ലതുപോലെ ശക്തിപ്പെടുത്തണം. മതേതര വീക്ഷണം കുഞ്ഞുനാള്‍ മുതല്‍ കുട്ടികളില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത വലുതാണ്.
അറിവ് നേടലാണ് വിദ്യാഭ്യാസത്തിന്റെ ഉന്നം. വിദ്യാലയ ജീവിതം അറിവ് ലഭിക്കുന്നതിലേക്കും മാത്രമായി ചുരുങ്ങരുത്. വിമര്‍ശനാത്മക ബുദ്ധിയോടെ വേണം എന്തിനെയും സമീപിക്കാന്‍. കുട്ടികളുടെ ചിന്താശേഷിയെ മാറ്റാനാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തിലൂടെ ശ്രമിക്കുന്നത്. അറിവ് പ്രധാനമാണ്, എന്നാല്‍ തിരിച്ചറിവും വേണം. അറിവ് ഉണ്ടാവുകയും തിരിച്ചറിവ് ഉണ്ടാവാതിരിക്കുകയും ചെയ്താല്‍ അത് അങ്ങേയറ്റം ദോഷകരമായ ഒന്നായി മാറും.
അറിവ് ജീവിതത്തില്‍ പ്രയോഗിക്കുവാന്‍ സാമര്‍ത്ഥ്യം ഉള്ളവരായി കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ കഴിയണം. അക്കാദമിക മികവ് വളര്‍ത്താന്‍ ഭരണപരമായ നടപടികള്‍ ഉണ്ടാകും. സ്‌കൂള്‍ സംവിധാനങ്ങളെയാകെ ഒരു കുടക്കീഴില്‍ കൊണ്ടു വരും. അതിനുള്ള നടപടിക ള്‍ പുരോഗമിക്കുകയാണ്. ജൂണ്‍ 15 നകം എല്ലാ സ്‌കൂളുകളിലും അകാദമിക് മാസ്റ്റര്‍ മാസ്റ്റര്‍പ്പാന്‍ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. കലാപരിപാടികളോടെയാണ് പ്രവേശനോത്സവ ചടങ്ങുകള്‍ ആരംഭിച്ചത്. സംസ്ഥാനതല പ്രവേശനോത്സവം ചടങ്ങുകള്‍ എല്ലാ സ്‌കൂളുകളിലും തല്‍സമയം സംപ്രേഷണം ചെയ്തു.
Key Words: Praveshanolsavam, Pinarayi Vijayan
COMMENTS