തിരുവനന്തപുരം : ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തിൽ സ്കൂൾ ഹെഡ്മാസ...
തിരുവനന്തപുരം : ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ടി എസ് പ്രദീപ് കുമാറിനെ സ്കൂൾ മാനേജറാണ് സസ്‌പെന്റ് ചെയ്തത്.
പ്രതി ചടങ്ങിൽ എത്തിയതിൽ ഹെഡ്മാസ്റ്റർക്ക് വീഴ്ചയുണ്ടായെന്ന് ഡി ഡി ഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇയാള്‍ കുട്ടികളെ അഭിസംബോധന ചെയ്യുകയും സമ്മാനവിതരണം നടത്തുകയും ചെയ്തിരുന്നു. ഇത് പൊതു വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.
പോക്‌സോ കേസ് പ്രതികളായ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അതേ ദിവസം തന്നെയാണ് വ്‌ളോഗര്‍ സ്‌കൂളിലെത്തിയിരിക്കുന്നത്.
കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍ ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ച കേസിലെ പ്രതിയാണ് മുകേഷ് എം നായര്‍.
Key Words: POCSO Case, School Opening Ceremony, Headmaster, Suspended
COMMENTS