ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് 11 പേരെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 18 യാ...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞ് 11 പേരെ കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
18 യാത്രക്കാരുമായി സഞ്ചരിച്ച വാഹനം നിയന്ത്രണം തെറ്റി മറിഞ്ഞ് നദിയിലേക്ക് വീഴുകയായിരുന്നു. ആറുപേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. പൊലീസും ദുരന്ത നിവാരണ സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
Key Words: Alaknanda river, Bus Accident, Uttarakhand
COMMENTS