വാഷിങ്ടന്‍ : ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് അണുവികിരണത്തിന് കാരണമാകുമെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) യുടെ മുന്നറിയിപ്പ്. ഇറാനിലെ ...
വാഷിങ്ടന്‍ : ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് അണുവികിരണത്തിന് കാരണമാകുമെന്ന് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) യുടെ മുന്നറിയിപ്പ്. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ആണവ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയാണ് ഐഎഇഎ തലവന്‍ റഫാല്‍ ഗ്രോസി പങ്കുവെച്ചിരിക്കുന്നത്. നിലവില്‍ അണുവികിരണത്തിന് ഇടയാക്കിയിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളികളയാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇറാന്‍ സംഘര്‍ഷം ആരംഭിച്ചപ്പോള്‍ മുതല്‍ ഇറാനിലെ ആണവകേന്ദ്രങ്ങളുടെ സ്ഥിതി ഐഎഇഎ നിരീക്ഷിച്ചുവരികയാണ്.
ഇതേസമയം, സംഘര്‍ഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആക്രമണം നിര്‍ത്താതെ ചര്‍ച്ചയിക്കില്ലെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. മാത്രമല്ല, ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയില്‍ ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് ആണവ പദ്ധതി നടക്കുന്നതെന്നും ഇറാന്‍ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. ആണവ പദ്ധതി സമാധാനപരമായിട്ടാണെന്നും ഇറാന്‍ വ്യക്തമാക്കി.
Key Words: Nuclear Power Plants, Attack, International Atomic Energy Agency
COMMENTS