തിരുവനന്തപുരം : നിലമ്പൂരിലെ വിജയത്തിനു പിന്നാലെ യു.ഡി.എഫിന്റെ തിരിച്ചുവരവിനുള്ള ഇന്ധനമാണ് നിലമ്പൂര്‍ നല്‍കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ...
തിരുവനന്തപുരം : നിലമ്പൂരിലെ വിജയത്തിനു പിന്നാലെ യു.ഡി.എഫിന്റെ തിരിച്ചുവരവിനുള്ള ഇന്ധനമാണ് നിലമ്പൂര്‍ നല്‍കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. ജനങ്ങള്‍ പിണറായി സര്‍ക്കാരിനെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്തുവെന്നും അദ്ദേഹം പ്രതികരിച്ചു.
കൊടുങ്കാറ്റ് പോലെ യു ഡി എഫ് ഭരണത്തിലെത്തുമെന്ന വാക്ക് സാധ്യമാകുമെന്നും ഏത് കേഡര്‍ പാര്‍ട്ടിയേയും തോല്‍പ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ചവെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ വിജയം അടുത്ത തിരഞ്ഞെടുപ്പിലും പ്രകടമാകുമെന്നും ഇനി വെറും യു ഡി എഫ് അല്ല, ടീം യു ഡി എഫാണെന്നും അദ്ദേഹം ആത്മവിശ്വാസം പങ്കുവെച്ചു.
Key Words: Nilambur By Election, UDF, VD Satheesan
COMMENTS