നിലമ്പൂര്‍ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യടൻ ഷൗക്കത്ത് 11432 വോട്ടിന് വിജയിച്ചു. പിണറായിസം അവസാനിക്കുമെന്നു പ്രഖ്യാപിച...
നിലമ്പൂര്‍ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യടൻ ഷൗക്കത്ത് 11432 വോട്ടിന് വിജയിച്ചു.
പിണറായിസം അവസാനിക്കുമെന്നു പ്രഖ്യാപിച്ച മുൻ എംഎൽഎ പി വി അൻവറിനും എല്‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനും അടിതെറ്റി.
ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന യുഡിഎഫിന്റെ കണക്കുകൂട്ടല്‍ ശരിയാകുന്നു.
ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 263 പോളിങ് സ്റ്റേഷനുകളിലെയും വോട്ടിങ് യന്ത്രങ്ങള്‍ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചിരുന്നു. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
Key Words: Nilambur by election update,
COMMENTS