കൊച്ചി : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി അന്‍വറിന്റെ ഒരു സെറ്റ് പത്രിക തള്ളി. ടി.എം.സി സ്ഥാനാര്‍ത്ഥിയായി നല്കിയ പത്രികയാണ് തള്ളിയത്. ഇ...
കൊച്ചി : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി അന്‍വറിന്റെ ഒരു സെറ്റ് പത്രിക തള്ളി.
ടി.എം.സി സ്ഥാനാര്‍ത്ഥിയായി നല്കിയ പത്രികയാണ് തള്ളിയത്. ഇതോടെ പി.വി അന്‍വറിന് ടി.എം.സി ലേബലില്‍ മത്സരിക്കാനാകില്ല എന്ന തിരിച്ചടിയുണ്ട്.
അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിക്കാം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പത്രികയും അന്‍വര്‍ സമര്‍പ്പിച്ചിരുന്നു. ടി.എം.സി സ്ഥാനാര്‍ത്ഥിയായി പി.വി അന്‍വര്‍ സമര്‍പ്പിച്ച പത്രികയില്‍ പ്രശ്‌നമുണ്ടെന്ന് വരണാധികാരി അറിയിച്ചു.
ടി.എം.സി ദേശീയ പാര്‍ട്ടി അല്ലാത്തതിനാല്‍ നോമിനേഷനില്‍ 10 പേര്‍ ഒപ്പ് ഇടണമായിരുന്നു. അത് ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് പത്രിക തള്ളിയിരിക്കുന്നത്.
Key Words : Nilambur by-election, P.V. Anwar
COMMENTS