നിലമ്പൂര്‍ : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി....
നിലമ്പൂര്‍ : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളി. എസ് ഡി പി ഐ സ്ഥാനാര്‍ഥി സാദിഖ് നടുത്തൊടിയുടെ പത്രികയാണ് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ തള്ളിയത്. സാദിഖിന് പുറമെ സ്വതന്ത്രരും അപരരും ഉള്‍പ്പടെ ഏഴ് പേരുടെ പത്രിക തള്ളി.
ഇപ്പോള്‍ പതിനാല് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയത് ജൂണ്‍ അഞ്ച് ആണ്. അതിന് ശേഷമെ സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം അറിയുകയുള്ളു.
നിലമ്പൂരിലെ മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ ഒരു നാമനിര്‍ദേശ പത്രികയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂക്ഷ്മപരിശോധനയില്‍ തള്ളി. അന്‍വറിന് സ്വതന്ത്രനായി മത്സരിക്കാം. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെ, സ്വതന്ത്രന്‍ എന്ന നിലയിലും രണ്ട് നാമനിര്‍ദേശ പത്രികകളാണ് പി വി അന്‍വര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ സ്വതന്ത്രനായി നല്‍കിയ പത്രിക സ്വീകരിച്ചു.
Key Words: Nilambur by-election
COMMENTS