വാഷിംഗ്ടണ്‍: തെറ്റിപ്പിരിഞ്ഞതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഇലോണ്‍ മസ്‌ക്. ജെഫ്രി എപ്‌സ്‌റ്...
വാഷിംഗ്ടണ്‍: തെറ്റിപ്പിരിഞ്ഞതിനു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് ഇലോണ്‍ മസ്‌ക്. ജെഫ്രി എപ്‌സ്‌റ്റൈന്‍ ബാലപീഡന പരമ്പരയില്‍ ട്രംപിനും പങ്കുണ്ടെന്നാണ് മസ്‌കിന്റെ ആരോപണം. കേസ് റിപ്പോര്‍ട്ട് ട്രംപ് രഹസ്യമാക്കി വെച്ചിരിക്കുന്നത് അതുകൊണ്ടാണെന്നും മസ്‌ക് എക്‌സില്‍ ആരോപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കലഹത്തിന് പിന്നാലെ പുതിയ രാഷ്ട്രീയപാര്‍ട്ടിയെ കുറിച്ചുള്ള ചര്‍ച്ച ഉയര്‍ത്തി ഇലോണ്‍ മസ്‌ക്.
അതേസമയം, മസ്‌കിന്റെ കമ്പനികള്‍ക്കുള്ള കരാറുകളും ഇളവുകളും പിന്‍വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് തിരിച്ചടിയായി ഡ്രാഗണ്‍ ബഹിരാകാശ പേടകം ഉടനടി ഡീകമ്മീഷന്‍ ചെയ്യുമെന്ന് മസ്‌ക് എക്‌സിലൂടെ ഭീഷണിപ്പെടുത്തി.മസ്‌ക് ഡ്രാഗണ്‍ പേടകം പിന്‍വലിച്ചാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാവും എന്നതാണ് യാഥാര്‍ഥ്യം.
അമേരിക്കയില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് ചോദ്യമുന്നയിച്ചുകൊണ്ടുള്ള അഭിപ്രായ സര്‍വേ മസ്‌ക് എക്സില്‍ പങ്കുവെച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിയ്ക്കും ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്കും ഇടയില്‍നില്‍ക്കുന്ന, രാജ്യത്തെ എണ്‍പതുശതമാനത്തോളം വരുന്ന ജനങ്ങളെ പ്രതിനിധീകരിക്കാന്‍ അമേരിക്കയില്‍ ഒരു പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപവത്കരിക്കേണ്ടതില്ലേ എന്നാണ് മസ്‌ക് മുന്നോട്ടുവെച്ചിരിക്കുന്ന ചോദ്യം.
Key Words: Donald Trump, Elon Musk
COMMENTS