ന്യൂയോര്‍ക്ക്: എക്‌സ് പ്ലാറ്റ്ഫോമിലെ പരസ്യങ്ങളിലുള്ള ഹാഷ്ടാഗുകള്‍ നിരോധിക്കുമെന്ന് ഉടമ ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്...
ന്യൂയോര്‍ക്ക്: എക്‌സ് പ്ലാറ്റ്ഫോമിലെ പരസ്യങ്ങളിലുള്ള ഹാഷ്ടാഗുകള്‍ നിരോധിക്കുമെന്ന് ഉടമ ഇലോണ്‍ മസ്‌ക്. മസ്‌കിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളാണ് ഈ നയമാറ്റത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്നത്.
'നാളെ മുതല്‍ എക്‌സിലെ പരസ്യങ്ങളില്‍ നിന്ന് ഹാഷ്ടാഗുകള്‍ എന്ന മനോഹര പേടിസ്വപ്‌നം നിരോധിക്കുന്നു' എന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ പോസ്റ്റ്. ഹാഷ്ടാഗുകള്‍ വെട്ടിയ തീരുമാനം പരസ്യങ്ങള്‍ക്ക് മാത്രമാണ് ബാധകമാവുക എന്നാണ് നിലവില്‍ കരുതുന്നത്. എക്‌സിലെ പരസ്യങ്ങളൊഴികെയുള്ള പോസ്റ്റുകളെ ഇത് ബാധിക്കില്ല.
ഒരു പ്രത്യേക വിഷയത്തിലെ ഉള്ളടക്കത്തെ തരംതിരിക്കാന്‍ ഉപയോഗിക്കുന്ന '#' ചിഹ്നത്തിന് മുമ്പുള്ള ഒരു വാക്കോ വാക്യമോ ആണ് ഹാഷ്ടാഗ്, ഇത് ഉപയോക്താക്കള്‍ക്ക് ആ വിഷയവുമായി ബന്ധപ്പെട്ട സംഭവങ്ങളും പോസ്റ്റുകളും കണ്ടെത്തുന്നതും പിന്തുടരുന്നതും എളുപ്പമാക്കുന്നു.
Key Words: Elon Musk, X, Hastag
COMMENTS