മക്ക (സൗദി അറേബ്യ) : ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ തീര്‍ഥാടനത്തിന് എത്തിയ 269,000ത്തിലധികം ആളുകളെ മക്കയില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞു. അനധികൃതമായ...
മക്ക (സൗദി അറേബ്യ) : ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ തീര്‍ഥാടനത്തിന് എത്തിയ 269,000ത്തിലധികം ആളുകളെ മക്കയില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞു. അനധികൃതമായി തീര്‍ഥാടനത്തിന് എത്തുന്നവര്‍ക്കെതിരെ സൗദി അറേബ്യ കര്‍ശന നടപടി സ്വീകരിക്കുന്നതിനിടെയാണ് സംഭവം. ഹജ്ജ് കര്‍മത്തില്‍ കടുത്ത തിരക്ക് അനുഭവപ്പെടുന്നതിന് കാരണം ഇത്തരത്തില്‍ അനുമതി ഇല്ലാതെ എത്തുന്നവരാണെന്ന് സൗദി സര്‍ക്കാര്‍ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം കടുത്ത വേനല്‍ ചൂടില്‍ ഹജ്ജ് കര്‍മത്തിനെത്തിയ നിരവധി പേര്‍ മരിച്ചിരുന്നു. ഇവരില്‍ ഏറിയ പങ്കും ഇത്തരത്തില്‍ അനധികൃതമായി എത്തിയവരാണെന്നാണ് സര്‍ക്കാരിന്റെ വാദം. നിലവില്‍ ഹജ്ജ് നിര്‍വഹിക്കുന്നതിനായി മക്കയില്‍ 1.4 ദശലക്ഷം വിശ്വാസികള്‍ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Key Words: Hajj Pilgrimage, Hajj Permits, Mecca
COMMENTS