തിരുവനന്തപുരം: ദിയ കൃഷ്ണയ്‌ക്കെതിരേ കൂടുതല്‍ ആരോപണങ്ങളുമായി 'ഒ ബൈ ഓസി' ആഭരണക്കടയിലെ ജീവനക്കാര്‍. കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ...
തിരുവനന്തപുരം: ദിയ കൃഷ്ണയ്‌ക്കെതിരേ കൂടുതല്‍ ആരോപണങ്ങളുമായി 'ഒ ബൈ ഓസി' ആഭരണക്കടയിലെ ജീവനക്കാര്‍. കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ദിയ കൈപ്പറ്റിയെന്നും സ്വന്തം വിലാസമോ മൊബൈല്‍ നമ്പറോ ദിയ എവിടേയും ഉപയോഗിച്ചിരുന്നില്ലെന്നും വനിതാ ജീവനക്കാര്‍ ആരോപിച്ചു. എല്ലാത്തിനും തങ്ങളുടെ ബാങ്ക് അക്കൗണ്ടും വിലാസവും ഉപയോഗിച്ചെന്നും കൃഷ്ണകുമാറും ഭാര്യയും ദിയയും ചേര്‍ന്ന് ജാതീയമായി അധിക്ഷേപിച്ചെന്നും യുവതികള്‍ ആരോപിച്ചു.
തട്ടിക്കൊണ്ടുപോയി ഫോണ്‍ തട്ടിയെടുത്തുവെന്നും മുറിയില്‍ പൂട്ടിയിട്ട് കൊല്ലുമെന്ന് പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിച്ചു. ''ദിയ കൃഷ്ണകുമാര്‍ പറഞ്ഞിട്ടാണ് ഞങ്ങളുടെ അക്കൗണ്ടിലൂടെ പണം വാങ്ങിയത്. ടാക്‌സ് പ്രശ്‌നമുളളതുകൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ട് നമ്പര്‍ കൊടുക്കുന്നതെന്നാണു ദിയ പറഞ്ഞത്. പലപ്പോഴും ദിയ ഷോപ്പില്‍ വരാറില്ല. 'പാര്‍ട്ട് ടൈം' എന്നു പറഞ്ഞു വിളിച്ച ജോലി 'ഓവര്‍ ടൈം' ആയതോടെ ജോലി മാറണമെന്ന് വിചാരിച്ചിരുന്നു, എന്നാല്‍ പ്രസവം കഴിയുന്നതു വരെ കാത്തിരിക്കണമെന്നായിരുന്നു അന്ന് ദിയ പറഞ്ഞത്. എന്ത് പറഞ്ഞാലും അടിച്ചമര്‍ത്തുന്ന രീതിയിലായിരുന്നു സംസാരിച്ചത്. ജാതീയമായി അധിക്ഷേപിച്ചു. മറ്റ് ആളുകളുടെ അടുത്ത് നമ്മളെപ്പറ്റി കുറ്റം പറയുകയും താരതമ്യം ചെയ്യാനും തുടങ്ങി. നീ ഒക്കെ എന്ത് ഹിന്ദുവാണെന്നും നിങ്ങളൊക്കെ മുക്കുവത്തികളാണെന്നും കൃഷ്ണകുമാറും ഭാര്യയും ദിയയും ഞങ്ങളെ ആക്ഷേപിച്ചു-ജീവനക്കാര്‍ പറയുന്നു.
Key Words: Diya Krishna, G Krishnakumar
COMMENTS