Minister V.Sivankutty about vlogger issue
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ തന്നെ വന്ന് കണ്ട് അബദ്ധം പറ്റിപ്പോയെന്ന് പറഞ്ഞുവെന്ന് പറഞ്ഞ മന്ത്രി സ്‌കൂളിന്റെ ഭാഗത്ത് ഗുരുതുര വീഴ്ചയാണ് ഉണ്ടായതെന്നും ആവര്‍ത്തിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായര്‍ തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുത്തത്.
ഇത് പിന്നീട് വിവാദമാകുകയായിരുന്നു. ഇയാള്‍ക്കെതിരെ കോവളം പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് നിലനില്‍ക്കുന്നുമുണ്ട്.
Keywords: Minister V.Sivankutty, Vlogger, School opening, POCSO Case
COMMENTS