POCSO case accused vlogger school chief guest
തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായര്‍ പ്രവേശനോത്സവത്തിന് മുഖ്യാതിഥിയായെത്തിയതില്‍ വിശദീകരണം തേടി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അടിയന്തരമായി സംഭവത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഫോര്‍ട്ട് ഹൈസ്‌ക്കൂളിലാണ് അധികൃതരുടെ ക്ഷണപ്രകാരം മുകേഷ് എം നായര്‍ മുഖ്യാതിഥിയായെത്തിയത്. ഇയാള്‍ കുട്ടികളെ അഭിസംബോധന ചെയ്യുകയും സമ്മാനവിതരണം നടത്തുകയും ചെയ്തിരുന്നു. ഇത് പൊതു വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.
പോക്‌സോ കേസ് പ്രതികളായ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അതേ ദിവസം തന്നെയാണ് വ്‌ളോഗര്‍ സ്‌കൂളിലെത്തിയിരിക്കുന്നത്.
കോവളത്തെ റിസോര്‍ട്ടില്‍ വച്ച് റീല്‍ ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ച കേസിലെ പ്രതിയാണ് മുകേഷ് എം നായര്‍.
Keywords: Minister, Vlogger, POCSO case, School chief guest
COMMENTS