മലപ്പുറം : പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കല്‍ ഷുഹൈബ് ഹജ്ജ് കർമ്മങ്ങള്‍ക്കിടെ മക്കയില്‍ മരിച്ചു. 45 വയസ്സായിരുന...
മലപ്പുറം : പുത്തനത്താണി സ്വദേശിയും പ്രമുഖ വ്യവസായിയുമായ വാണിയം പീടിയേക്കല്‍ ഷുഹൈബ് ഹജ്ജ് കർമ്മങ്ങള്‍ക്കിടെ മക്കയില്‍ മരിച്ചു. 45 വയസ്സായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം. സില്‍വാൻ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറാണ്.
ഹജ്ജിന്റെ പ്രധാന കർമ്മങ്ങളെല്ലാം പൂർത്തിയാക്കി മിനയിലെ ടെന്റില്‍ വിശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെ ഷുഹൈബിന് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ മിന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ഗ്രൂപ്പിനൊപ്പമാണ് അദ്ദേഹം ഹജ്ജ് നിർവഹിക്കാൻ എത്തിയിരുന്നത്. മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കി ഇന്ന് മക്കയില്‍ ഖബറടക്കും.
അബൂദബിയിലെ അല്‍ ബസ്ര ഗ്രൂപ്പ്, പുത്തനത്താണിയിലെ ഹലാ മാള്‍, ബേബി വിറ്റ ഫുഡ് പ്രോഡക്‌ട്‌സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെയും ഡയറക്ടറായിരുന്നു ഷുഹൈബ്.
Key wods: Malayali Businessman Death, Mecca , Hajj rituals
COMMENTS