നിലമ്പൂര്‍: നിലമ്പൂരിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജും ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച മോഹന്‍ ജോര്‍ജും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര...
നിലമ്പൂര്‍: നിലമ്പൂരിലെ ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജും ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച മോഹന്‍ ജോര്‍ജും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച പി വി അന്‍വറും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയും ഇന്നാണ്. നേരത്തെ പത്രിക സമര്‍പ്പിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് വൈകുന്നേരം നാലുമണിക്ക് നിലമ്പൂര്‍ കോടതിപ്പടിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മലയോര ജനതക്ക് വേണ്ടിയാണ് മത്സരമെന്നും ഇന്നലെ രാവിലെ തന്നെ പിവി അന്‍വര്‍ വ്യക്തമാക്കിയിരുന്നു. 9 വര്‍ഷം നടത്തിയ പ്രവര്‍ത്തനത്തിനാണ് വോട്ട് തേടുന്നതെന്നും പണം വരുമെന്നും ജനങ്ങള്‍ തന്നെ പിന്തുണക്കുന്നുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി. പണമില്ലാത്തതിനാല്‍ മത്സരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം അന്‍വര്‍ പറഞ്ഞിരുന്നു. വി.ഡി.സതീശന്റെ കാല്‍ നക്കി മുന്നോട്ട് ഇല്ലെന്നും യുഡിഎഫ് മുന്നണി സാധ്യമാകില്ലെന്ന് ഉറപ്പായതോടെ അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജനാധിപത്യത്തില്‍ എല്ലാവരും മത്സരിക്കട്ടെയെന്ന് എം സ്വരാജ്. ആര്‍ക്കും മത്സരിക്കാന്‍ അവകാശമുണ്ടെന്നും അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫിനെ ബാധിക്കുന്ന വിഷയമല്ലെന്നും എം സ്വരാജ് പറഞ്ഞു.
COMMENTS