Kochi container ship accident
കൊച്ചി: കേരള തീരത്തിനടുത്ത് ചരക്കു കപ്പല്‍ എം എസ്സി - എല്‍സ - 3 മുങ്ങിയ സംഭവത്തില്‍ കേസെടുത്ത് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ്. ആലപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി സി.ഷാംജി നല്‍കിയ പരാതിയിലാണ് നടപടി. കപ്പല്‍ കമ്പനി എം.എസ്.സി ഒന്നാം പ്രതിയും ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയായും കപ്പല്‍ ജീവനക്കാന്‍ മൂന്നാം പ്രതിയായുമാണ് കേസ്.
മനുഷ്യജീവന് അപകടമുണ്ടാക്കും വിധം ഉദാസീനമായി ചരക്കുകള്‍ കൈകാര്യം ചെയ്തു, പരിസ്ഥിതിക്കും മത്സ്യബന്ധനമേഖലയ്ക്കും നാശമുണ്ടാക്കി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ്. അതേസമയം കേസെടുക്കേണ്ടതില്ലെന്നും നഷ്ടപരിഹാരം വാങ്ങിയെടുക്കാമെന്നുമായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം സെക്രട്ടറിയും തമ്മിലുള്ള ചര്‍ച്ചയിലെ തീരുമാനം.
Keywords: Container ship, Accident, Kochi, Police, Case
COMMENTS