Krishnakumar and Diya filed anticipatory bail plea
തിരുവനന്തപുരം: യുവതികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറും മകള്‍ ദിയയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇരുവരും ഹര്‍ജി നല്‍കിയത്.
തട്ടിക്കൊണ്ടുപോയി, പണം തട്ടിയെടുത്തു തുടങ്ങി ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികള്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
അതേസമയം ഇവര്‍ക്കെതിരെ ശക്തമായ തെളിവുകളുമായി ദിയയും കുടുംബവും രംഗത്തെത്തിയിരുന്നു. ജീവനക്കാരികള്‍ പറയുന്നതു മുഴുവന്‍ അവര്‍ക്കെതിരെ തന്നെ തിരിയുമെന്നും മുഴുവന്‍ തെളിവും തങ്ങളുടെ കയ്യിലുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു.
അതേസമയം വിഷയം രാഷ്ട്രീയവത്ക്കരിക്കരുതെന്നും അതിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും കൃഷ്ണകുമാറും ദിയയും അഭ്യര്‍ത്ഥിച്ചു.
Keywords: Kidnap case, Krishnakumar, Diya, anticipatory bail plea, Court
COMMENTS