കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. ജിയോ മൊബൈല്‍, ജിയോ...
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് കേരളത്തില്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായി. ജിയോ മൊബൈല്‍, ജിയോ ഫൈബര്‍ സേവനങ്ങളില്‍ തടസം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്.
ജിയോ നെറ്റ്‌വര്‍ക്ക് ഡൗണായതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ നിരവധി പേര്‍ പോസ്റ്റ് ചെയ്തിരിക്കുന്നതും കാണാം. ജിയോയുടെ കാള്‍, ഇന്റർനെറ്റ് സേവനങ്ങളാണ് പ്രവർത്തനരഹിതമായത്.
വൈകുന്നേരത്തോടെ നെറ്റ് വർക്ക് പ്രശ്നം പരിഹരിക്കണമെന്നും, ഉപഭോക്താക്കൾ സഹകരിക്കണമെന്നും ആവശ്യപ്പെട്ട് ജിയോ അറിയിപ്പ് നൽകി.
Key Words: Jio Network Down
COMMENTS