ഹൈദരാബാദ് : തീയേറ്ററില്‍ എന്ത് പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ഗുണ്ടാസംഘങ്ങളല്ലെന്ന് സുപ്രീംകോടതി. കമല്‍ഹാസന്റെ 'തഗ് ലൈഫ്...
ഹൈദരാബാദ് : തീയേറ്ററില്‍ എന്ത് പ്രദര്‍ശിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ഗുണ്ടാസംഘങ്ങളല്ലെന്ന് സുപ്രീംകോടതി.
കമല്‍ഹാസന്റെ 'തഗ് ലൈഫ്' സിനിമയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. കമലഹാസന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളേയും ചിത്രത്തിന്റെ റിലീസ് തടഞ്ഞ കര്‍ണാടക സര്‍ക്കാരിനെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചു.
നിയമം ആവശ്യപ്പെടുന്നത് സിനിമ റിലീസ് ചെയ്യണമെന്നാണെന്ന് കോടതി വ്യക്തമാക്കി.
Key Words: Thug Life, Kamal Haasan,
COMMENTS