ടെല്‍ അവീവ്: ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിച്ച് ഇറാന്‍. വടക്കന്‍ ഇസ്രയേലിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇരുപതോളം പേര്‍...
ടെല്‍ അവീവ്: ഇസ്രയേലിനെതിരെ ആക്രമണം കടുപ്പിച്ച് ഇറാന്‍. വടക്കന്‍ ഇസ്രയേലിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 3 പേരുടെ നില ഗുരുതരമാണ്. കര്‍മിയേലിലെ ഒരു ഷെല്‍ട്ടറില്‍ 51 വയസ്സുള്ള സ്ത്രീ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനീവയില്‍ ഇറാന്‍ വിദേശകാര്യമന്ത്രി അറഗ്ചിയും യൂറോപ്യന്‍ യൂണിയനിലെ വിദേശകാര്യ മന്ത്രിമാരും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഇറാന്‍, യുകെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവിയുമാണ് ഇറാനൊപ്പം ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ നയതന്ത്ര പരിഹാരം കാണുന്നത് ലക്ഷ്യമിട്ടാണ് ചര്‍ച്ച. ആണവ സമ്പുഷ്ടീകരണം അവസാനിപ്പിക്കാന്‍ പ്രതിനിധികള്‍ ഇറാനോട് ആവശ്യപ്പെട്ടെന്നാണ് വിവരം.
Key Words: Iran Israel Attack, Missile Attack
COMMENTS