ന്യൂഡല്‍ഹി : അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപം എയര്‍ ഇന്ത്യ ത്തിയമര്‍ന്നതിനു പിന്നാലെ റണ്‍വേയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാ...
ന്യൂഡല്‍ഹി : അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപം എയര്‍ ഇന്ത്യ ത്തിയമര്‍ന്നതിനു പിന്നാലെ റണ്‍വേയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും അതിനാല്‍ വിമാന സര്‍വീസുകളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ അറിയിച്ചു.
'അഹമ്മദാബാദ് എയര്‍പോര്‍ട്ടിന് സമീപം ഉണ്ടായ അപകടത്തെ തുടര്‍ന്നും റണ്‍വേയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലും വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഞങ്ങള്‍ ഓര്‍ക്കുന്നു. എല്ലാവര്‍ക്കും ഇത് വളരെ പ്രയാസകരമായ സമയമാണ്, നിങ്ങളുടെ സഹകരണം അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ ഫ്‌ലൈറ്റിനെ ഇത് ബാധിച്ചിട്ടുണ്ടെങ്കില്‍, ഞങ്ങളുടെ വെബ്‌സൈറ്റ് വഴി നിങ്ങള്‍ക്ക് റീബുക്ക് ചെയ്യാം അല്ലെങ്കില്‍ മുഴുവന്‍ പണവും തിരികെ വാങ്ങാവുന്നതാണ്. നിങ്ങളെ സഹായിക്കാന്‍ ഞങ്ങളുടെ ടീം എല്ലാ ചാനലുകളിലും തയ്യാറാണ്.'- ഇന്‍ഡിഗോ അറിയിച്ചു.
ഇത്തരം വിഷമകരമായ സാഹചര്യത്തില്‍ നിങ്ങളുടെ സഹായം ഉണ്ടാകണം എന്നും ഫ്‌ലൈറ്റിന് എന്തെങ്കിലും തടസ്സം നേരിട്ടാല്‍, എയര്‍ലൈനിന്റെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് റീബുക്ക് ചെയ്യാനോ അല്ലെങ്കില്‍ പണം പൂര്‍ണ്ണമായി തിരികെ വാങ്ങാനോ സാധിക്കുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. എല്ലാ സഹായത്തിനുമായി എയര്‍ലൈന്‍ ടീം തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.
Key Words: IndiGo, Air India Crash
COMMENTS