തിരുവനന്തപുരം: കാവി പതാകയേന്തിയ ഭാരതാംബ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. രാജ്ഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഔപചാരിക, ഔ...
തിരുവനന്തപുരം: കാവി പതാകയേന്തിയ ഭാരതാംബ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. രാജ്ഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഔപചാരിക, ഔദ്യോഗിക ചടങ്ങുകളില്‍ ഭാരതത്തിന്റെ ദേശീയ ചിഹ്നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി. മന്ത്രിസഭാ തീരുമാനപ്രകാരം മുഖ്യമന്ത്രി നല്‍കിയ കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കത്തില്‍ ദേശീയപതാകയുടെ മഹത്വവും പരാമര്‍ശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രിസഭ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. ഭാരതാംബയുടെ മഹത്വവും രാജ്ഭവനിലെ ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയ മന്ത്രി വി.ശിവന്‍കുട്ടിയുടെ നടപടിയെ കുറ്റപ്പെടുത്തിയും ഗവര്‍ണര്‍ നേരത്തെ മുഖ്യമന്ത്രിക്കു കത്തു നല്‍കിയിരുന്നു.
Key Words: India's National Symbols, Chief Minister Pinarayi Vijayan, Kerala Governor
COMMENTS