ന്യൂഡൽഹി : കാനഡയിൽ പഠിക്കാനെത്തിയ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയായ താന്യ ത്യാഗിയാണ് മരിച്ചത്. കാൽഗറി യൂണിവേഴ്സ...
ന്യൂഡൽഹി : കാനഡയിൽ പഠിക്കാനെത്തിയ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി സ്വദേശിയായ താന്യ ത്യാഗിയാണ് മരിച്ചത്. കാൽഗറി യൂണിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്നു. ഇന്നലെ വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമല്ലെന്നാണ് എക്‌സിലെ കുറിപ്പിൽ കോൺസുലേറ്റ് ജനറൽ അറിയിച്ചിരിക്കുന്നത്.
താനിയയുടെ മരണത്തിൽ അനുശോചിക്കുന്നതായും കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായും കോൺസുലേറ്റ് കുറിപ്പിൽ പറയുന്നു. അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കുറിപ്പിൽ കോൺസുലേറ്റ് വ്യക്തമാക്കി.
Key Words: Canada Indian Student, Death
COMMENTS